ഇലന്തൂർ – കുടുംബശ്രീ ഓണം മേള ആരോഗ്യ- വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ എ. എസ്. മനോജ് ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ തുളസി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജി. റെജി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഇന്ദിര മോഹൻ ഓണ സന്ദേശം നൽകി. സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ഷേർലി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർ ലിജോ രാജൻ, സി.ഡി.എസ്. മെമ്പറൻമാരായ ശ്രീകലാ റെജി, ഗ്രേസിശാമുവേൽ, പ്രവീണ ശ്രീനാഥ്, കുസുമകുമാരി, ഓമന ധർമ്മൻ, റിൻസി മാത്യു, തുളസി ആർ, ഇന്ദുലേഖ, മഞ്ജു ബിജു, ലത ,മികച്ച ജൈവകർഷക അവാർഡ് നേടിയ പി. എൻ.ഗോപിനാഥ്, അക്കൗണ്ടൻ്റ് ഗോപിക എന്നിവർ പ്രസംഗിച്ചു. നാടൻ പച്ചക്കറികളും, കുടുംബശ്രീ ഉദ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് മേളയിൽ ലഭ്യമാണ്.

ഫോട്ടോ ക്യാപ്ഷൻ: കുടുംബശ്രീ ഓണം മേള ഇലന്തൂരിൽ ആരോഗ്യ-വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ എ.എസ്.മനോജ് ഉദ്ഘാടനം ചെയ്യുന്നു.കുസുമ കുമാരി,ഇന്ദിര മോഹൻ,ഗ്രേസി ശാമുവേൽ,ശ്രീകലാ റെജി, കെ.ജി.റെജി എന്നിവർ സമീപം.
What do you feel about this post?
Like
Love
Happy
Haha
Sad

