കല്ലേലിക്കാവിൽ ഉത്രാടപ്പൂയലും, ഉത്രാട – തിരുവോണ സദ്യയും

Pathanamthitta

കോന്നി: ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) ഈ വർഷത്തെ ഉത്രാടപ്പൂയൽ, ഉത്രാടസദ്യ, തിരുവോണസദ്യ എന്നിവ ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ ആഗസ്റ്റ് 25, 26 തീയതികളിൽ നടക്കും.

*ആഗസ്റ്റ് 25, ചൊവ്വ —
ഉത്രാടനാളിൽ രാവിലെ പ്രകൃതി സംരക്ഷണപൂജകളും പ്രഭാതപൂജകളും നടക്കും. തുടർന്ന് പ്രകൃതിയിലെ സർവ്വ ചരാചരങ്ങൾക്കും തിരുവോണ വരവ് അറിയിച്ചുകൊണ്ട് പ്രകൃതി വിഭാഗങ്ങൾ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തയ്യാറാക്കിയ തെണ്ടും തെരളിയും, വറപ്പൊടിയും ഉൾപ്പെടെയുള്ള നിവേദ്യങ്ങൾ സമർപ്പിച്ച് ഉത്രാടപ്പൂയൽ നടത്തും.തുടർന്ന് ഉത്രാടസദ്യയ്ക്ക് ഭദ്രദീപം തെളിയിക്കും. എല്ലാ ഭക്തജനങ്ങൾക്കും വിഭവസമൃദ്ധമായ ഉത്രാടസദ്യ ഒരുക്കിയിട്ടുണ്ട്.

*ആഗസ്റ്റ് 26, ബുധനാഴ്ച
തിരുവോണദിനത്തിൽ പ്രകൃതിസത്യങ്ങളെ സാക്ഷിയാക്കി 999 മലകളുടെ അടിയിൽ വസിക്കുന്ന സർവ്വ ജീവജാലങ്ങൾക്കും അന്നവും വെള്ളവും ദീപവും പകർന്നു നൽകി തിരുവോണസദ്യയ്ക്ക് തുടക്കം കുറിക്കും.

നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന കൗളശാസ്ത്രവിധി പ്രകാരം വിശേഷാൽ പൂജകൾ നടത്തി തിരുവോണസദ്യ വെള്ളി പരമ്പ് നിവർത്തി മുറത്തിൽ സമർപ്പിക്കും. തുടർന്ന് ഭക്തജനങ്ങൾക്ക് തിരുവോണസദ്യയും കൈനീട്ടവും നൽകും.

പ്രകൃതിയെയും സർവ്വ ചരാചരങ്ങളെയും സാക്ഷിയാക്കി പിതൃ പാരമ്പര്യത്തിന്റെ പുണ്യത്തോടെ നൂറ്റാണ്ടുകളായി വനാചാര പ്രകാരം ആണ് ചടങ്ങുകൾ നടക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *