റോഡരികിലെ ടാർ വീപ്പയിൽ തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടർ യാത്രക്കാരി സ്വകാര്യബസ് കയറി മരിച്ചു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: റോഡിന്റെ വശfത്ത് ഓട നിർമാണത്തിന് വച്ചിരുന്ന വീപ്പയിൽ തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടർ യാത്രക്കാരി സ്വകാര്യബസ് കയറി മരിച്ചു. ചിറ്റാർ കാരികയം പള്ളിപ്പറമ്പിൽ രാജന്റെയും രമയുടെയും മകൾ അശ്വതി രാജൻ(25)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെ വടശേരിക്കര പൊതുമരാമത്ത് റോഡിൽ മണിയാർ അരീക്കകാവ് കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റിന് സമീപമായിരുന്നു അപകടം.

വടശേരിക്കരയിലെ ന്യൂകെയർ ക്ലിനിക്കിലെ നഴ്‌സ് ആയിരുന്നു. ചിറ്റാർ-വയ്യാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോഡിന്റെ ഒരു വശം ഓട
നിർമാണത്തിനായി കുഴിയെടുത്ത് ഇട്ടിരിക്കുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ഓട നിർമാണത്തിന്റെ ഭാഗമായി ടാർവീപ്പ റോഡിന്റെ അതിരിന് വച്ചിരുന്നു. ബസ് വരുന്നത് കണ്ട് അശ്വതി സൈഡ് കൊടുക്കുന്നതിനായി റോഡിനരികിലേക്ക് സ്‌കൂട്ടർ മാറ്റുന്നതിനിടയിൽ ടാർവീപ്പയിൽ തട്ടി വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു. പെരുനാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹംസ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *