എസ് പി സി യൂണിറ്റിന്റെ ഓണം ക്യാമ്പ്

Pathanamthitta

പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ ഓണം ക്യാമ്പ് ‘ശ്രാവണം 2026’ ആരംഭിച്ചു മുനിസിപ്പൽ കൗൺസിലർ സി കെ അർജുനൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു. പത്തനംതിട്ട എസ്.എച്ച്.ഒ അനീഷ് എബ്രഹാം,പി.ടി.എ പ്രസിഡണ്ട് പി.എ.ഹൻസലാഹ് മുഹമ്മദ്, എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് കുമാർ ജി,ലോക്കൽ മാനേജർ റവ. സോജു എം തോമസ്,സ്കൂൾ പ്രിൻസിപ്പൽ ഹേമാ മേരി മാത്യു,ഹെഡ് മിസ്ട്രസ്‌ ഷീജ ബേബി, സി.പി.ഒ. മിന്റോ.വി.റ്റി, എ.സി.പി ഓ. മേരി മെത്തായി, ഡി.ഐ.സീനിയർ സിവിൽ പോലിസ് ഓഫീസർ റാംമോഹൻ, പ്ലറ്റുൺ ലീഡർ ജെറുഷഗ്രേയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ ലഹരിയും കുട്ടികളും, മോക്ക് പ്ലേ, പ്രഥമ ശുശ്രൂഷയും നിത്യജീവിതത്തിൽ അതിന്റെ പ്രാധാന്യം, അപ്സൈക്ലിങ് ആൻഡ് സീറോ വേസ്റ്റ് വർക്ക്ഷോപ്പ്, ഈ വേസ്റ്റ്, മൈക്രോ പ്ലാസ്റ്റിക് അവേർനസ് ,യോഗ, വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി പ്രോജക്ട് കരുതൽ ചക്രം- പാലിയേറ്റിവ് കെയർ ഉപകരണങ്ങളുടെ പുനരുപയോഗ പദ്ധതി തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ മുഖ്യ വിഷയങ്ങളാണ്. പത്തനംതിട്ട ഫയർ ഫോഴ്സ്, ജില്ലാവനിതാ ശിശുക്ഷേമ വികസന ഓഫിസ്, കേരള പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ക്യാമ്പിന്‌ക്ലാകൾക്ക് നേതൃത്വം നൽകുന്നു. മൂന്ന് ദിവസങ്ങളായി നടക്കുന്ന ക്യാമ്പ് തിങ്കളാഴ്ച ഓണാഘോഷ പരിപാടികളോടെ സമാപിക്കും.

 

ഫോട്ടോ SHAJI VETTIPURAM:
പത്തനംതിട്ട മാർത്തോമ്മാഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എസ് പി സി യൂണിറ്റിന്റെ ഓണം ക്യാമ്പ് ‘ശ്രാവണം 2026’ മുനിസിപ്പൽ കൗൺസിലർ സി കെ അർജുനൻ ഉദ്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *