അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; പത്തനംതിട്ട ജില്ലയിൽ 9,74,802 വോട്ടർമാർ

Pathanamthitta

പത്തനംതിട്ട – ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ 9,74,802 വോട്ടർമാരാണ് പട്ടികയിലുള്ളത്. സ്ത്രീകൾ 5,08,251, പുരുഷൻമാർ 4,66,546, ട്രാൻസ്ജെൻഡർ അഞ്ച്. അടൂർ മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അന്തിമ വോട്ടർ പട്ടിക അടൂർ ആർ ഡി ഒ ഓഫീസിൽ വിതരണം ചെയ്തു. ജില്ലയിലെ ആകെ 10,47,976 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്ഐആർ നടപടികളുടെ ഭാഗമായുള്ള എ എസ് ഡി പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടികയിൽ 9,74,802 വോട്ടർമാരാണ് ഉള്ളത്.

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്, 2,13,732 എണ്ണം. അടൂർ 1,99,939, തിരുവല്ല 1,97,164, കോന്നി 1,88,793, റാന്നി 1,75,174 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, അടൂർ ആർ ഡി ഒ എം ബിപിൻ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ജി വാസുദേവൻ, ഡി സജി, ബിജു കുമാർ, കെ പ്രസന്നൻ, അഡ്വ. ബിജു വർഗീസ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *