പത്തനംതിട്ട നഗരത്തിൽ പലയിടങ്ങളിലായി അഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട:- നഗരസഭയിലെ പെരിങ്ങമ്മല, തോണിക്കുഴി, കുമ്പാങ്ങൽ ഭാഗങ്ങളിൽ തെരുവ് നായ് ആക്രമണം. അഞ്ചോളം പേർക്ക് കടിയേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി. പ്രദേശത്തെ വളർത്തു നായ്ക്കൾക്കും കന്നുകാലികൾക്കും കടിയേറ്റിട്ടുണ്ട്. രാവിലെ ആറു മണിയോടെ തെരുവ് നായ് ഓടി നടന്ന് ആക്രമിക്കുകയായിരുന്നു. ഒടുവിൽ നായ ചത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ പേവിഷബാധ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. നഗരത്തിൽ ബസ് സ്റ്റാൻഡ് അടക്കം ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിൽ അടക്കം തെരുവ് നായ് ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *