അബ്ബാസിയ : ചങ്ങനാശേരി ചാഞോടി സ്വദേശിയായ റെജിയുടെ ഭാര്യ ഷീബയാണ് (42) ഇന്ന് ഉച്ചയോടെ കുവൈറ്റിലെ കെട്ടിടത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളികൾ ഏറെ വസിക്കുന്ന അബ്ബാസിയായിലെ അപ്‌സര ബസാർ ബിൽഡിംഗിന്റെ സമീപത്താണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സ്വകാര്യ ക്ലിനിക്കിൽ നേഴ്സായിരുന്നു ഷീബ.
കിർബി കമ്പിനിയിലെ ജിവനക്കാരനാണ് റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചീനിയറിംഗിന് പഠിക്കുന്നു. മകൾ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ 9 ആം ക്ലാസിൽ പഠിക്കുന്നു. ഷീബ തിരുവല്ല സ്വദേശിനിയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഇവർ കുവൈത്തിലുണ്ട്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു…
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

