തിരുവല്ല – പ്ലസ് ടു വിദ്യാർഥിനിയെ സൗഹൃദം ഭാവിച്ച് അടുത്തു വിളിച്ച് മൊബൈൽ ഫോണിലെ സംശയം തീർക്കാനെന്ന വ്യാജേന അശ്ലീല വീഡിയോ കാണിക്കാൻ ശ്രമിച്ചയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി സ്വദേശി മധുരത്തിൽ വീട്ടിൽ അജേഷ് (45) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 10 ചൊവ്വാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കരുവാറ്റയിൽ ഒരു ബന്ധുവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. S I നൗഫൽ, SCPO മനോജ് , CPO അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


