തിരുവല്ല – പെരിങ്ങര അഴിയടത്ത് ചിറ സ്വദേശി കരിങ്ങാട്ടിശ്ശേരി വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന വർഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലെ വെക്കേഷൻ സമയത്താണ് കേസിന് ആസ്പദമായ സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ ജോലി ചെയ്ത വീട്ടിൽ വന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും കുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ അമ്മയോടും ബന്ധുക്കളോടും കുട്ടി വിവരം പറഞ്ഞു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ് പെരിങ്ങരയിൽ നിന്നും പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ SHO സുജിത്ത് KS, ASI ജയകുമാർ, CPO മാരായ അഖിലേഷ്, അവിനാഷ് , സോജോ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


