ഇലവുംതിട്ട – നെടിയകാല ആമ്പാടി മുക്കിനു സമീപമുള്ള സനലിനും, ഭാര്യക്കുമാണ് ആദ്യരാത്രി ജനലിനു പുറത്തെ മനുഷ്യന്റെ നിഴലും, ആംഗ്യങ്ങളുമൊക്കെ കണ്ടു ഭയപ്പെടുത്തുന്ന രാത്രിയായത്. ഇലവുംതിട്ട രാജൻസ് ഷോപ്പിൽ ജോലി ചെയ്യുന്ന സനലിന്റെ വിവാഹം ഇന്നലെയായിരുന്നു. സനലിന്റെ പുതിയ വീട്ടിൽ സനലും ഭാര്യയും മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. ഉറക്കമാകുന്നതിനു മുമ്പാണ് ജനലിനു പുറത്ത് ഒരു മനുഷ്യന്റെ നിഴൽ ശ്രദ്ധയിൽപ്പെട്ടത്. അവർ കണ്ടന്ന് മനസ്സിലായിട്ടും ആ നിഴൽ പോകാതെ കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങി. ഭയന്ന് പോയ ഇരുവരും ബന്ധുക്കളെ വിളിച്ചു വരുത്തി. ബന്ധുക്കൾ എത്തിയപ്പോഴേക്കും നിഴൽ അപ്രത്യക്ഷമായി.
പിന്നീട് അവർ ബന്ധുക്കളുടെ കൂടെപ്പോയി അവരുടെ വീട്ടിലാണ് ഉറങ്ങിയത്. മോഷണത്തിനായി എത്തിയ ആളാണോ,? സാമൂഹിക വിരുദ്ധരാണോ.? മനപ്പൂർവ്വം ഭയപ്പെടുത്താൻ എത്തിയവരാണോ ? എന്നൊന്നും ഇവർക്ക് അറിയില്ല.. ആമ്പാടിയിലെ വീടിനു എതിർവശത്തായി റബ്ബർ തോട്ടത്തിലെ സനലിന്റെ ഈ പുതിയ വീട് ഒറ്റപ്പെട്ട നിലയിലുള്ളതാണ്. അത് സാമൂഹിക വിരുദ്ധർക്ക് ഇരുട്ടിന്റെ മറവിൽ എത്താൻ സഹായകമായി. വിവരം നമ്മൾ ഈ വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്. രാതികാലങ്ങളിൽ ഈ ഭാഗത്ത് ഒന്ന് ശ്രദ്ധിക്കണമെന്ന് പോലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വിവാഹം നടന്ന ദിവസമാണ് എന്ന് മനസിലാക്കി മോഷണത്തിനായി എത്തിയവരും ആകാം. മനസമാധാനത്തോടെ വീടുകളിൽ കിടന്നുറങ്ങുവാനും കഴിയാത്ത നാടായി മാറിയോ നമ്മുടെ നാടും !!
What do you feel about this post?
Like
Love
Happy
Haha
Sad

