അഡ്വ. ഏബ്രഹാം മണ്ണായിക്കലിൻ്റെ ഒൻപതാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും

Pathanamthitta

പത്തനംതിട്ട : പത്തനംതിട്ടയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന അഡ്വ. ഏബ്രഹാം മണ്ണായിക്കലിൻ്റെ ഒൻപതാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും പത്തനംതിട്ട ടൗൺ ഹാളിൽ നടത്തി. അനുസ്മരണ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ്റെ പുരസ്കാരം മുൻ എം എൽ എ അഡ്വ. പി അയിഷാ പോറ്റിയ്ക്ക് മുൻ എം എൽ എ രാജു ഏബ്രഹാം സമർപ്പിച്ചു. അഡ്വ. ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, പ്രതിപക്ഷ നേതാവ് പി. കെ. അനീഷ് എന്നിവർ ചേർന്ന് അയിഷ പോറ്റിയെ ആദരിച്ചു. എ. ഗോകുലേന്ദ്രൻ, വി.കെ പുരുഷോത്തമൻ പിള്ള, ആർ. തുളസീധരൻ പിള്ള, എം വി.സഞ്ചു, അഡ്വ. എസ് മനോജ്, അഡ്വ. ഡെന്നി, അഡ്വ. ഷബീർ അഹമ്മദ്, അഡ്വ. ആശാ ചെറിയാൻ, തോമസ് മണ്ണായ്ക്കൽ എന്നിവർ സംസാരിച്ചു. അഡ്വ. പി. അയിഷാ പോറ്റി മറുപടി പ്രസംഗം നടത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *