പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13 -ാം വാർഷിക ത്തോടനുബന്ധിച്ചുള്ള ” കൊട്ടക 2026 ” അവാർഡുകൾ പ്രഖ്യാപിച്ചു .
അഭിമന്യൂ ഷമ്മി തിലകൻ ( നടൻ – മാർക്കോ ) ,ജയകുറുപ്പ് ( നടി – ഡീയസ് ഈറെ ) , മലവാഴി ( മികച്ച ചിത്രം ) , ബോബൻ ഗോവിന്ദൻ ( മികച്ച സംവിധായകൻ – മലവാഴി ) , റ്റ്വിങ്കിൾ ജോബി ( യുവനടി – എ. പ്രഗ്നൻ്റ് വിഡോ ) ,ഖദീജ നാദിർഷാ (ഗായിക – മാജിക് മഷ്റൂംസ് ) , രാജേഷ് കുറുമാലി ( തിരക്കഥാകൃത്ത് – മലവാഴി ) , ഡിനി ഡാനിയേൽ ( സീരിയൽ നടി – അമ്മേ മുകാംബികേ ..) , കെ.ആർ. പ്രഹ്ളാദൻ ( മാധ്യമം – ചീഫ് റിപ്പോർട്ടർ മാതൃഭൂമി കോട്ടയം ) , ഡോ.മനോജ് എം. കുമാർ ( ഫോട്ടോഗ്രാഫി ) , അരുൺ കൃഷ്ണൻ പി. ( പെയിൻ്റിംഗ് ), പരേതനായ സി.ജെ. സാജൻ ( സ്പോർട്സ് സാഹിത്യം ) എന്നിവർ ക്കാണ് കൊട്ടക അവാർഡുകൾ ഈ വർഷം നൽകുന്നത് .
ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ സലിം പി. ചാക്കോയും , കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. അവാർഡ് ജേതാക്കളെ ചടങ്ങിൽ വിവിധ രാഷ്ട്രീയ, സിനിമ, സാഹിത്യ രംഗത്തെ പ്രമുഖർ ആദരിക്കും .



