ഭാഗ്യ സ്മരണീയനായ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ഓർമ്മയ്ക്കായി സംയുക്ത അത്‌ലറ്റിക് മീറ്റ്

Pathanamthitta

കോന്നി – ഭാഗ്യ സ്മരണീയനായ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ഓർമ്മയ്ക്കായി Believers Eastern Church മാനേജ്മെന്റിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുടെയും സംയുക്ത അത്‌ലറ്റിക് മീറ്റ് 03/02/2026 (ചൊവ്വ) കോന്നി ഊട്ടുപാറ സെന്റ് ജോർജസ് ഹൈസ്കൂൾ വേദിയിൽ നടത്തപ്പെടുന്നു. പ്രസ്തുത പരിപാടി രാവിലെ 9.00 മണിക്ക്, Believers Eastern Church Education Board സെക്രട്ടറി ശ്രീ. ജേക്കബ് പോത്തൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ശ്രീ. മധു സി. എസ്. എന്നിവരുടെ സാന്നിധ്യത്തിൽ ഒളിമ്പിക് ടോർച്ച് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്.

വൈകിട്ട് 3.45-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ, അഭി. മാത്യൂസ് മോർ സിൽവാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ. യു. ജനീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനാമ്മ റോയ്, ഊട്ടുപാറ സെന്റ് ജോർജസ് ഹൈ സ്കൂളിന്റെ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്യും.

സ്കൂളിന് പുതുതായി വാങ്ങിയ ബസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എസ്. സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. വിശിഷ്ടാതിഥികൾ അത്‌ലറ്റിക് മീറ്റിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുന്നതുമാണ്. ഈ പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

Believers Eastern Church Education Board ന് വേണ്ടി
Mr. Jacob Pothen
(ബോർഡ് സെക്രട്ടറി)
Rev. Fr. സജു തോമസ്
Rev. Fr. റെജി തമ്പാൻ
(ബോർഡ് മെമ്പേഴ്സ്)

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *