വിജയാനുഭവങ്ങൾ പങ്കുവെച്ച് അക്കാദമിക ശില്പശാല .

Kerala Pathanamthitta
Print Friendly, PDF & Email

മെഴുവേലി : മെഴുവേലി ഗവ.ജി വി എൽ പി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് നടത്തിയ സംസ്ഥാനതല അക്കാദമിക ശില്പശാലയിൽ ദേശീയ അധ്യാപക അവാർഡ് ജേതാക്കളായ മഹേഷ് മാഷും വിധു മാഷും അവരുടെ വിജയാനുഭവങ്ങൾ പങ്കുവെച്ചു .ശില്പശാലയിൽ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ, വികസനകാര്യ സമിതി ചെയർപേഴ്സൺ കെ സുരേഷ് കുമാർ, എസ് എസ് കെ പത്തനംതിട്ട ജില്ല കോഡിനേറ്റർ ഡോ. ലജു പി തോമസ് , എസ് എസ് കെ പ്രോഗ്രാം ഓഫീസർ ഡോ. എസ് സുജാമോൾ വിദ്യാഭ്യാസ പ്രവർത്തകരായ ഡോ. ടി പി കലാധരൻ, ഡോ. കെ പി കൃഷ്ണൻകുട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോ. സെക്രട്ടറിയും പൂർവ്വ വിദ്യാർത്ഥി സ്കൂൾ സഹായകൂട്ടായ്മയുടെ കൺവീനറുമായ പി എസ് ജിമോൻ, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി ആർ ശ്രീകുമാർ, മേഖല പ്രസിഡൻ്റ് സുഷമ രാജേന്ദ്രൻ, മേഖല സെക്രട്ടറി വി എസ് ബിന്ദു കുമാർ , മെഴുവേലി യൂണിറ്റ് പ്രസിഡൻ്റ് പി പി ലൈല പത്തനംതിട്ട ഉപ ജില്ലയിലെയും ആറന്മുള ഉപ ജില്ലയിലെയും വിവിധ സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രഥമാദ്ധ്യാപർ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ പരിഷത്ത് പ്രവർത്തകർ എന്നിവർ പങ്കെടുത്തു . ശില്പശാലയിൽ പങ്കുവെച്ച ആശയങ്ങൾ ഉൾക്കൊണ്ട് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി തങ്ങളുടെ സ്കൂളിനേയും മികവിലേക്ക് ഉയർത്തുന്നതിനു വേണ്ട പ്രവർത്തങ്ങൾ ചെയ്യുമെന്ന് ശില്പശാലയിൽ പങ്കടുത്തവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *