പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ദീനാമ്മ റോയി പ്രസിഡന്റ്; അനീഷ് വരിക്കണ്ണാമല വൈസ് പ്രസിഡന്റ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ദീനാമ്മ റോയിക്ക് 11 വോട്ടും എതിർ സ്ഥാനാർഥിയായ ബീനാ പ്രഭയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അനീഷ് വരിക്കണ്ണാമലയ്ക്ക് 11 വോട്ടും എതിർ സ്ഥാനാർഥിയായ എ എൻ സലിമിന് അഞ്ച് വോട്ടും ലഭിച്ചു. വിജയിയായ ദീനാമ്മ റോയിക്ക് വരണാധികാരിയായ ജില്ലാ കലക്ടറും വൈസ് പ്രസിഡന്റായ അനീഷ് വരിക്കണ്ണാമലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ദീനാമ്മ റോയി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, ഡോ. ബിജു റ്റി ജോർജ്, ജി സതീഷ് ബാബു, ആരോൺ സണ്ണി ബിജിലി പനവേലിൽ, ജൂലി സാബു ഓലിക്കൽ, ടി കെ സജി, അമ്പിളി ടീച്ചർ, എസ് സന്തോഷ്‌കുമാർ, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവികുഞ്ഞമ്മ, സവിത അജയകുമാർ, സ്റ്റെല്ല തോമസ് എന്നിവർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷേർലബീഗം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *