എടത്വാ : തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പുതുവത്സര സംഗമം ജനുവരി 1ന് വ്യാഴാഴ്‌ച 3 മണിക്ക് നടക്കും. പ്രസിഡന്റ് റവ. മാത്യു പി.ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിക്കും. 80 വയസ്സ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി അഡ്വ. ഐസക്ക് രാജു ചടങ്ങിൽ ആദരിക്കും. പുതുവർഷ പ്രവർത്തന പദ്ധതി രേഖ വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ് പ്രകാശനം ചെയ്യും. എക്സിക്യൂട്ടീവ് അംഗം സുചീന്ദ്ര ബാബു മുഖ്യ സന്ദേശം നല്കും. തലവടി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട റീത്താമ്മ തോമസിനെ ആദരിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള , ട്രഷറാർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.
ജിബി ഈപ്പൻ, മാത്യുസ് പ്രദീപ് ജോസഫ് ,സജി ഏബ്രഹാം ,ജേക്കബ് ചെറിയാൻ എന്നിവർ കൺവീനർമാരായി സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

