മലദൈവ ആചാരപ്രകാരമുളള ഊട്ടും പൂജയും കല്ലേലിക്കാവിൽ നടന്നു

Pathanamthitta
Print Friendly, PDF & Email

കോന്നി : പാണ്ടി – മലയാളം അടക്കിവാണ വീരയോദ്ധാവായിരുന്ന ശ്രീകല്ലേലി ഊരാളി അപ്പൂപ്പൻ ഉറഞ്ഞുതുള്ളിയ 999 മലയുടെ സ്വർണ്ണ മലക്കൊടിക്ക് പരമ്പരാഗത ആചാര വിധി പ്രകാരം കാവ് ഊരാളിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ 999 മല ദൈവങ്ങളെ വിളിച്ച് ഉണർത്തി കല്ലേലി കാവിൽ മല ആചാരപ്രകാരമുളള ഊട്ടും പൂജയും സമർപ്പിച്ചു

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങൾ പ്രകാരം ഉള്ള അടുക്കുകൾ സമർപ്പിച്ച്‌ വെള്ളിപരമ്പ് നിവർത്തി പുന്നയില നാക്ക് നീട്ടിയിട്ട്‌ ദക്ഷിണ സമർപ്പിച്ച്‌ കാർഷിക വിളകൾ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തെണ്ടും തെരളിയും മുളയരിയും അടുക്കും വെച്ച് ദീപ നാളങ്ങൾ തെളിയിച്ചു കൊണ്ട് പ്രകൃതി ഭാവങ്ങളെ ഉണർത്തിച്ചു കൊണ്ട് ദീപനാളങ്ങൾ ഉഴിഞ്ഞ് പ്രകൃതിയ്ക്ക് ഊട്ടും പൂജയും നൽകി സ്വർണ്ണ മലക്കൊടിയ്ക്ക് ആരതി ഉഴിഞ്ഞു. സമൂഹ സദ്യയും സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *