അടൂർ – റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ജ്യോതിഷാലയത്തിന്റെ ബോർഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനെയും ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപ്പറമ്പിൽ അജീഷി(47)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഏനാത്ത് തട്ടാരുപടിയിലുള്ള വിഷ്ണു മായാസേവാമഠം ജ്യോതിഷാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. നടത്തിപ്പുകാരൻ ശ്യാംലാൽ (45), ഭാര്യ സ്മിത, മകൾ ആരതി എന്നിവർക്ക് പരുക്കേറ്റു.
ജേ്യാതിഷാലയത്തിന്റെ ബോർഡ് റോഡ് സൈഡിൽ വച്ചിരിക്കുന്നത് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടാണ് അജീഷ് എത്തിയത്. ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും അജീഷ് ആക്രമിക്കുകയുമായിരുന്നു. കമ്പിവടി കൊണ്ട് പ്രതി ശ്യാമിന്റെ തലയിൽ അടിച്ചു. തലയ്ക്ക് പിന്നിലായി എട്ട് തുന്നൽ ഇടേണ്ടി വന്നു. ആക്രമണഗ തടയാൻ ശ്രമിക്കുമ്പോഴാണ് ശ്യാമിന്റെ ഭാര്യ സ്മിതയ്ക്കും മകൾ ആരതിക്കും പരുക്കേറ്റത്. ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസിയിലാണ്. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയത് എന്നു പറയുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

