തിരുവല്ല – കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ച സംഭവം അപലപനീയമാണെന്നും അതിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം പാലക്കാട്ടും, കുമ്പനാട്ടും ഉൾപ്പടെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവർ ക്രിസ്മസ് ഗായക സംഘത്തെ ആക്രമിച്ചതിൽ ശക്തമായ നടപടി എടുക്കുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ചയാണ് ഇത്തരം നടപടികൾ തുടരുന്നതിനു കാരണമാകുന്നതെന്നും, മേലിൽ ഇപ്രകാരമുള്ള നടപടികൾ ആവർത്തിക്കാതിരിക്കുന്നതിനും മത സ്വാതന്ത്ര്യവും മത സൗഹാർദ്ദവും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്നും കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു.



