ഇലവുംതിട്ടയിൽ ഭാര്യയേയും, മകനെയും, അമ്മായിയമ്മയെയും വെട്ടിയിട്ട് ഒളിവിൽ പോയ പ്രതി പിടിയിലായി. !!

Crime
Print Friendly, PDF & Email

ഇലവുംതിട്ട – ചന്ദനക്കുന്ന് കോളനിയിൽ കുന്നംപള്ളി വീട്ടിൽ മനോജ് ആണ് ഇന്നലെ പിടിയിലായത്. അയത്തിൽ നാമക്കുന്ന് മലയുടെ മുകളിൽ ഒളിവിൽ കഴിയവേ പ്രതിക്ക് കടന്നൽ കുത്തേൽക്കുകയും, പ്രഷർ കൂടി ഹൃദയസ്തംഭനം ഉണ്ടാകുകയും ചെയ്തു അവശ നിലയിലായ പ്രതി താഴെയുള്ള ഒരു വീട്ടിൽ അഭയം തേടിയപ്പോൾ, അവർ ഏഴാം വാർഡ് മെമ്പറായ ജയാസിന്ധുവിനെ വിളിച്ചു വിവരം അറിയിച്ചതിനെ തുടർന്ന് അവർ പോലീസിൽ അറിയിക്കുകയും, പോലീസെത്തി അവശ നിലയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ് ആയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് ഇലവുംതിട്ട എസ്.എച്ച്.ഓ വിനോദ് കൃഷ്‌ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *