കോഴഞ്ചേരി: കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഓപ്പറേഷൻ പി ഹണ്ട് പ്രകാരം യുവാവ് അറസ്റ്റിൽ. മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി മാതിരംപിള്ളിൽ വിഷ്ണു എസ് നായരെ (24) യാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കൈവശമുള്ള രണ്ട് ഫോണുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തു മൊബൈൽ ആപ്ലിക്കേഷൻ ആയ ടെലഗ്രാം വഴി പലർക്കും അയച്ചു കൊടുത്ത് ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതായി സൈബർ സെൽ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇയാളുടെ ഫോണിൽ നിന്നും അശ്ലീല വീഡിയോകൾ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

