മുനമ്പം സമരം അവസാനിപ്പിക്കൽ നാടകം പൊളിഞ്ഞു ; ബദൽ സമരം ആരംഭിച്ചു സമര സമിതി

Kerala Eranakulam

കൊച്ചി: CPIM ഉം കോൺഗ്രസും മുസ്ലിം ലീഗും ചില വൈദികരും ചേർന്ന് ഇലക്ഷൻ ലക്ഷ്യം വെച്ച് നടത്തിയ മുനമ്പം ഭൂസമരം അവസാനിപ്പിക്കാൻ ശ്രമിച്ച നാടകം പൊളിഞ്ഞു. സമരസമിതിയിലെ കരിങ്കാലികളെ ഒഴിവാക്കി രാജീവിന്റെ നാരങ്ങാനീര് കൊടുക്കൽ നാടകത്തെ പുച്ഛിച്ചുതള്ളി സമരവേദിയിൽ നിന്നും ഒന്നിച്ചു ഇറങ്ങിയ മുനമ്പം ജനത പുതിയ സമരസമിതി രൂപീകരിച്ച് പള്ളിക്ക് പുറത്ത് സമരപ്പന്തൽ കെട്ടി സമരം വീണ്ടും ആരംഭിച്ചു. SNDP യും കരിങ്കാലികളെ ഒഴിവാക്കി പുറത്തേക്ക് ഇറങ്ങി ബദൽ സമര സമിതിക്കൊപ്പം കൂടി.

മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയിൽ ഭിന്നത. മന്ത്രി പി രാജീവ് സമരക്കാർക്ക് നാരങ്ങാനീര് നൽകി നാളെ സമരം അവസാനിപ്പിക്കുമെന്നായിരുന്നു ഭൂസംരക്ഷണ സമിതി കോർ കമ്മിറ്റിയുടെ പ്രഖ്യാപനം. എന്നാൽ, സംസ്ഥാന സർക്കാർ വഞ്ചിക്കുകയാണെന്ന ആരോപണവുമായി സമര സമിതിയിലെ ബിജെപി അനുകൂലികൾ നാളെ മുതൽ ബദൽ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.

രാജ്യം ശ്രദ്ധിക്കുന്ന രാഷ്ട്രീയ സമരമായി മുനമ്പം ഭൂസമരം വളർന്നിരുന്നെങ്കിലും സമര സമിതിയിലിതുവരെ രാഷ്ട്രീയ ഭിന്നതകളൊന്നും പ്രകടമായിരുന്നില്ല. വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാർക്ക് ഭൂ നികുതി അടയ്ക്കാമെന്ന ഹൈക്കോടതി തീരുമാനത്തിനു പിന്നാലെയാണ് സമരസമിതിയിലെ അഭിപ്രായ ഭിന്നതകൾ പ്രകടമായത്. കരമടയ്ക്കാനുളള അവകാശം പുനസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാമെന്ന അഭിപ്രായത്തിലേക്ക് സമര സമിതിയിലെ ഭൂരിപക്ഷം പേരും എത്തി. അങ്ങനെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നിയമമന്ത്രിയുടെ സാന്നിധ്യത്തിൽ സമരം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

സമരസമിതി നേതൃത്വം സംസ്ഥാന സർക്കാരിനോട് അടുക്കുന്നെന്ന് വ്യക്തമായതോടെയാണ് സമര സമിതിയിലെ ബിജെപി അനുഭാവികൾ അതൃപ്തി പരസ്യമാക്കിയത്. വഖഫ് ബോർഡിൻറെ ലാൻഡ് രജിസ്ട്രിയിൽ നിന്ന് 615 കുടുംബങ്ങളുടെ ഭൂമി ഒഴിവാക്കും വരെ പ്രതിഷേധം തുടരുമെന്നാണ് വിമത പക്ഷത്തിൻറെ നിലപാട്.

സമരസമിതി കൺവീനർ ജോസഫ് ബെന്നിയെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കി സമര സമിതിയെ ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അവസാന ഘടത്തിൽ ഈ നീക്കം പാളി. കരമടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിൻറെ ചുവടുപിടിച്ച് സമര സമിതിയെ ഒപ്പം നിർത്താനുളള സിപിഎം നീക്കം ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. 413 ദിവസം നീണ്ട ഭൂസമരം നാളെ അവസാനിക്കുകയാണെങ്കിലും മുനമ്പത്തെ രാഷ്ട്രീയ വിവാദം തുടരുമെന്ന് ചുരുക്കം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *