ഹൈക്കോടതി വിധിയിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു : മുൻ കോളജ് പ്രിൻസിപ്പാളിനെ അപകീർത്തിപ്പെടുത്തി: മാനനഷ്ടകേസിൽ ജീവിതദൗത്യം മാസിക ചീഫ് എഡിറ്റർക്ക് ആറു മാസം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Kerala Pathanamthitta

പത്തനംതിട്ട – കോളജ് പ്രിൻസിപ്പാളിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനം പ്രസിദ്ധീകരിച്ച മാസികയുടെ ചീഫ് എഡിറ്ററെ കോടതി ശിക്ഷിച്ചു. കോട്ടയം മാങ്ങാനത്തു നിന്നുള്ള നവീകരണ വേദിയുടെ പ്രസിദ്ധീകരണമായ ജീവിത ദൗത്യത്തിന്റെ ചീഫ് എഡിറ്റർ പ്രഫ. സി. മാമ്മച്ചനെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡി.എസ്. നോബെൽ ആറു മാസം തടവിനും അരലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പാൾ ഡോ. റോയ്‌സ് മല്ലശേരി നൽകിയ ഹർജിയിലാണ് ഉത്തരവ്. ജീവിത ദൗത്യം മാസികയുടെ 2017 ഏപ്രിൽ-ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അപകീർത്തിയുണ്ടാക്കിയത്. പിഴ അടക്കുന്നില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.

കേരളാ ഹൈക്കോടതിയുടെ 2017 മാർച്ച് ഒന്നിന് ഉണ്ടായ വിധിയിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങൾ കളവായി പ്രതി അച്ചടിച്ചു പരസ്യപ്പെടുത്തുകയും മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡല അംഗങ്ങൾക്കു തപാൽ വഴി എത്തിക്കുകയും ചെയ്തു. മാസികയിൽ പ്രസിദ്ധപ്പെടുത്തിയ വിവരങ്ങൾ സത്യ വിരുദ്ധമാണെന്നും ഡോ. റോയ്‌സ് മല്ലശ്ശേരിയെ അപമാനിക്കാൻ വേണ്ടി മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. 2017 ലെ മാർത്തോമ്മാ സഭാ ഇലക്ഷൻ വേളയിലാണ് അപകീർത്തി പ്രചാരണം നടത്തിയത്. റോയ്‌സ് മല്ലശ്ശേരിക്ക് വേണ്ടി അഡ്വ. ജോർജ് എം. ജേക്കബ് കുമ്പനാട് ഹാജരായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *