വാഴമുട്ടം ഈസ്റ്റ്: എഴുപത്തിയഞ്ചിലധികം വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള വാഴമുട്ടം വള്ളത്തോൾ വായനശാലയ്ക്ക് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ഡി. ഷിബുകുമാറിൻറെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
സ്മൃതി ചിത്രങ്ങളും വള്ളത്തോളിൻറെ ചിത്രവും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പ്രൊഫ. റ്റി.കെ.ജി നായർ അനാച്ഛാദനംചുയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എ.പി. ജയൻ, പ്രസ്ക്ലബ്ബ് സെക്രട്ടറി ജി. വിശാഖൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനനന്ദൻ, സെക്രട്ടറി അഡ്വ. പേരൂർ സുനിൽ,വായനശാലാ സെക്രട്ടറി അഡ്വ. എ. ജയകുമാർ, നിർമ്മാണ കമ്മിറ്റി കൺവീനർ ഡി. മനോജ്കുമാർ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. മോഹനൻനായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജൻ, പഞ്ചായത്ത് മെമ്പർ ലക്ഷ്മി ജി, വനിതാവേദി പ്രസിഡൻറ് ബീനാ സോമൻ, സെക്രട്ടറി ലേഖാ മോഹൻ, എന്നിവർ സംസാരിച്ചു. ഉത്ഘാടനതോട് അനുബന്ധിച്ച് വിളംബര റാലിയും, ബിനു മല്ലശ്ശേരിയും നരിയാപുരം വേണുഗോപാലും നയിക്കുച്ച കലാസന്ധ്യയും നടന്നു.

ഫോട്ടോ.
വാഴമുട്ടം വള്ളത്തോൾ വായനശാലയുടെ പുതിയ മന്ദിരത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവഹിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

