കോന്നി : കേരള സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന പുതുയുഗ ബഡ്ജറ്റ് ആണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . റബ്ബർ തറവില 250 രൂപയായി വർദ്ധിപ്പിച്ചത് കർഷകരുടെ നിരന്തര ആവശ്യമായിരുന്നു. വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ കർഷകർക്ക് സഹായകരമാണ്. വിഴിഞ്ഞം തുറമുഖം പുതിയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തിന് ഉതകും.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, ഉമ്മൻ മാത്യു വടക്കേടം, എലിസബേത്ത് അബു, സന്തോഷ് കുമാർ എസ്,ചിറ്റൂർ ശങ്കർ, ദീനാമ്മ റോയി,അബ്ദുൾ മുത്തലീഫ്, പ്രൊഫ. ബാബു ചാക്കോ, ഇടുക്കള കിഴക്കേടത്ത്,ശാന്തിജൻ ചൂരക്കുന്നേൽ സജി കൊട്ടയ്ക്കാട്, ഹരികുമാർ പൂതങ്കര,എം വി ഫിലിപ്പ്,മാത്യു ചെറിയാൻ, എസ് വി പ്രസന്നകുമാർ,പ്രവീൺ പ്ലാവിളയിൽ, ദേവകുമാർ ആർ, തോമസ്കുട്ടി കുമ്മണ്ണൂർ, എം.വി അമ്പിളി എന്നിവർ പ്രസംഗിച്ചു .


