ആമക്കുന്ന്, സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ ലഹരിക്ക് എതിരെ ബോധവൽക്കരണം

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി ആമക്കുന്ന് സെന്റ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി യുവജനപ്രസ്ഥാനം എന്നിവയുടെ അഭിമുഖ്യത്തിൽ കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ്റിന്റെ സഹകരണത്തിൽ ലഹരിക്ക് എതിരെ ബോധവൽക്കരണം
“WE HATE ALCOHOL & TOXICS” ആമക്കുന്ന് സെന്റ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വെച്ച് നടന്നു.

ഇടവക വികാരി ഫാദർ സിനോയ് ടി തോമസ് അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ്ഗിൽ ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു. കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് എക്സൈസ് ഇൻസ്പെക്ടർ (എക്സൈസ് റേഞ്ച് ആഫീസ്, കോന്നി) അനിൽകുമാർ എസ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, കെ സി സി കോന്നി സോൺ സെക്രട്ടറി മാത്യുസൺ പി തോമസ്, ഇടവക ട്രസ്റ്റി റ്റി.വി തോമസ് യുവജനപ്രസ്ഥാനം സെക്രട്ടറി ഇമ്മാനുവേൽ ലാലു എന്നിവർ പ്രസംഗിച്ചു.

Photo caption: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി ആമക്കുന്ന് സെന്റ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി യുവജനപ്രസ്ഥാനം എന്നിവയുടെ അഭിമുഖ്യത്തിൽ ലഹരിക്ക് എതിരെ ബോധവൽക്കരണം ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്യുന്നു.മാത്യുസൺ പി തോമസ്,അനീഷ് തോമസ് വാനിയേത്ത്,അനിൽകുമാർ എസ്,ഫാദർ സിനോയ് ടി തോമസ്,റ്റി.വി തോമസ് സമീപം.

Leave a Reply

Your email address will not be published. Required fields are marked *