അടൂർ – ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏഴംകുളം തേപ്പുപാറ വിളവിനാൽ വീട്ടിൽ അലക്‌സാണ്ടർ(റെജി-53) ആണ് മരിച്ചത്. ഭരണിക്കാവ്-നെല്ലിമൂട്ടിൽപടി റോഡിൽ വെള്ളക്കുളങ്ങര ജങ്ഷനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. ശാസ്താംകോട്ടയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടിൽ പോയി തിരികെ വരികയായിരുന്നു അലക്‌സാണ്ടർ. ഇതേ ദിശയിൽ കൂടി വന്ന കാർ ഓവർടേക്ക് ശ്രമിച്ചപ്പോൾ അലക്‌സാണ്ടറിന്റെ ബൈക്കിൽ തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അലക്‌സാണ്ടറിനെ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുജ അലക്‌സാണ്ടർ. മക്കൾ: അബിയ,അലീന.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

