പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പുനൽകുകയും പങ്കാളിത്ത പെൻഷൻ പദ്ധതി, ആരോഗ്യ ഇൻഷുറൻസ്, എന്നിവയിൽ സമഗ്രമായ മാറ്റം ഉണ്ടാക്കുമെന്നും, ലീവ് സറണ്ടർ അനുഭവവേദ്യമാക്കുന്നുവെന്ന് വാഗ്ദാനം നൽകുകയും പത്തനംതിട്ട സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 12 കോടി രൂപ അനുവദിക്കുകയും ചെയ്ത സംസ്ഥാന ബഡ്ജറ്റിന് അഭിവാദ്യമർപ്പിച്ചു എൻ ജി ഒ അസോസിയേഷൻ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട്.പി. എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർഹുസൈൻ,സന്തോഷ് നെല്ലിക്കുന്നിൽ , നൗഫൽ ഖാൻ,ജില്ലാ സെക്രട്ടറി. ജി. ജയകുമാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അബു കോശി, ഡി.ഗീത വിഷ്ണു സലിംകുമാർ, ദിലീപ് ഖാൻ, പിക്കു വി സൈമൺ, ദർശൻ ഡി കുമാർ, ആർ പ്രസാദ്, ഷെബിൻ ബി ഷെയ്ക്ക്, ഷാജൻ കെ, അൽ അമീൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ഷാജി വെട്ടിപ്പുറം :
സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച സംസ്ഥാന ബഡ്ജറ്റിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം സംസ്ഥാന വൈസ് പ്രസിഡണ്ട്.പി. എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.


