സന്നിധാനം – മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദർശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തർ. 2,98,310 പേരാണ് നവംബർ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബർ 16 ന് 53,278, 17 ന് 98,915, 18 ന് 81,543, 19 ന് വൈകിട്ട് അഞ്ച് വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം.
ശബരിമലയിൽ വെർച്യൽ ക്യൂവിലൂടെത്തുന്ന എല്ലാ ഭകതർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് എ.ഡി ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവർക്ക് ദർശനം ലഭിച്ചില്ലങ്കിൽ അത് പൊലീസിനെ ബോധിപ്പിച്ചാൽ പരിഹാരമുണ്ടാകും . നിലവിൽ 3500 പൊലീസുകാരെയാണ് തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 1700 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തീർഥാടനകാലം മുഴുവനായി 18000ൽ അധികം പൊലീസുകാരെയാണ് വിന്യസിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതി. എ.ഡി.ജി.പി പറയുന്നു.


