പത്തനംതിട്ട: റിംഗ് റോഡിൽ സ്‌റ്റേഡിയം ജങ്ഷന് സമീപം മാരുതി ജിമ്‌നി ജീപ്പും, സ്‌കൂട്ടറും കൂട്ടിയിടച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. നരിയാപുരം മാമൂട് വയല നോർത്ത് അനീഷ് ഭവനിൽ പുഷ്പാംഗദന്റെ മകൻ പി. അനീഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 നാണ് അപകടം. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പത്തനംതിട്ട മൈജി ഷോറൂമിലെ ജീവനക്കാരനായിരുന്നു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

