മാന്നാർ – രാവിലെ മൂന്നു ഭവനങ്ങളിൽ നിന്നെത്തിക്കുന്ന കൊടി കബറിങ്കലിൽ സമർപ്പിച്ച ശേഷം ഉച്ചയ്‌ക്ക് രണ്ടിന് റാസയോടെ പ്രധാന കൊടിമരച്ചുവട്ടിൽ എത്തും. തുടർന്ന് മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് പള്ളിമുറ്റത്തുള്ള രണ്ടു കൊടിമരങ്ങളിലും കൊടി ഉയർത്തും. മൂന്നിന് തീർഥാടന വാരാഘോഷ പൊതു സമ്മേളനം കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് അധ്യക്ഷത വഹിക്കും. പ്ലാനിങ് ബോർഡംഗം സന്തോഷ്‌ജോർജ് കുളങ്ങര മുഖ്യ സന്ദേശം നൽകും. വൈകിട്ട് അഞ്ചിന് കൊച്ചു തിരുമേനിയുടെ ആദ്യകാല വസതിയിൽ 144 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ പ്രാർഥന ആരംഭിക്കും. ഡോ.യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് ഉദ്‌ഘാടനം ചെയും.ആറിന് സന്ധ്യാനമസ്‌കാരം, രാത്രി ഒൻപതിന് സൂത്തറ. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാൾ.


