പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളിൽ മൂന്നു തീർഥാടകർ ഹൃദയഘാതം മൂലം മരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ശബരിമല ദർശനത്തിന് വന്ന മൂന്നു തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളിൽ വച്ചാണ് മരണം സംഭവിച്ചത്. മരക്കൂട്ടത്ത് മൈസൂർ സ്വദേശി പ്രസാദ് (42) ആണ് മരിച്ചത്. ഉച്ചക്ക് 12.30ന് മരക്കൂട്ടത്ത് വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2.30ന് മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വീരൻഗൗഡ (45) ആണ് സന്നിധാനത്ത് മരിച്ചത്. 18ന് വൈകിട്ട് 6.55 ന് ക്യു കോംപ്ലക്‌സ് എസ്എം ഒന്നിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സന്നിധാനം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദ് സ്വദേശി നാരികാ ശങ്കർ (55) ആണ് പമ്പയിൽ മരിച്ചത്. 18ന് രാത്രി 7.45ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഇദ്ദേഹത്തെ പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *