സ്‌പേസ് എക്സ്ബിഷൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സംഘടിപ്പിച്ച സ്‌പേസ് എക്സ്ബിഷനിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ ഒഴുകി എത്തുന്നു. ISRO യുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം മുതൽ ഉള്ള കാര്യങ്ങൾ വീഡിയോ രൂപത്തിൽ അവതരിപ്പിക്കുന്നുമുണ്ട്. വീഡിയോ കണ്ട് ഇറങ്ങുന്ന കുട്ടികൾക്ക് ആയി VSSC, ISRO എന്നിവയുടെ എല്ലാ പ്രമുഖ റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ മോഡലുകൾ തയ്യാറാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകുവാൻ കാതോലിക്കേറ്റ് കോളേജിലെ വിദ്യാർത്ഥികളും ഉണ്ട്. രണ്ട് ദിവസം ആണ് പ്രദർശനം. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രദർശനം. പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ട്.

റിപ്പോർട്ട് @ ആയുഷ് വിജയൻ

Leave a Reply

Your email address will not be published. Required fields are marked *