ത്രിവേണി പഠന സാമഗ്രികളുമായി കൺസ്യൂമർഫെഡ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺസ്യൂമർഫെഡ് സ്റ്റുഡന്റസ് മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ആദ്യവിൽപ്പന നടത്തി. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ, പ്രമുഖ കമ്പനികളുടെ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ, റെയിൻ കോട്ട്, പെൻസിൽ ബോക്സ്, പേന ഉൾപടെയുള്ള പഠനോപകരണങ്ങളും കൺസ്യൂമർഫെഡ് നിർമിച്ച് വിപണിയിലെത്തിച്ച ത്രിവേണി നോട്ട്ബുക്കുകളും ജില്ലയിലെ 12 ത്രിവേണി സൂപ്പർമാർക്കറ്റുകൾ, നീതി സ്റ്റോറുകൾ, സ്‌കൂൾ സൊസൈറ്റികൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അജയകുമാർ അധ്യക്ഷനായി. വാർഡ് അംഗം വിനീത് കുമാർ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ റ്റി ഡി ജയശ്രി, അസിസ്റ്റന്റ് റീജിയണൽ മാനേജർ റ്റി എസ് അഭിലാഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *