പി.ആർ.ഡിയിൽ ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് ഏഴ്

Pathanamthitta

പത്തനംതിട്ട – ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്തനംതിട്ട ജില്ല ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് സേവനം. പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വീഡിയോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കുന്നർക്ക് ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പി.ആർ.ഡിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമങ്ങളിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ പ്രവർത്തിച്ചവർക്കും മുൻഗണന. പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യത അഭിലഷണീയം. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ കാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വാർത്ത വീഡിയോകൾ അതിവേഗം എഡിറ്റ് ചെയ്ത് നൽകാൻ കഴിയണം.

ഡിജിറ്റൽ എസ്.എൽ.ആർ അല്ലെങ്കിൽ മിറർലെസ് കാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ വാർത്താചിത്രം എടുക്കാൻ കഴിവുള്ളവരെയാണ് ഫോട്ടോഗ്രാഫർ പാനലിലേക്ക് പരിഗണിക്കുന്നത്. വൈഫൈ കാമറയുള്ളവർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ജോലി ചെയ്തവർക്കും മുൻഗണന.

പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസിൽ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ (എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/ആധാർ/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാർഡ്/പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്) പകർപ്പ്, ഫോട്ടോഗ്രാഫർ പാനലിലേയ്ക്ക് അപേക്ഷിക്കുന്നവർ മുമ്പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കിൽ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം.

എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേർത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷയും അനുബന്ധ രേഖകളും 2026 ഓഗസ്റ്റ് ഏഴ് വൈകിട്ട് അഞ്ചിനുള്ളിൽ പത്തനംതിട്ട ജില്ല ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽനിന്ന് അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദ വിവരം കലക്ടറേറ്റിലെ ജില്ല ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ- 0468 2222657.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *