‘ നിർഭയ നിശ ‘ജില്ലാതല ഉദ്ഘാടനം തിരുവല്ലയിൽ നടന്നു.

Pathanamthitta
Print Friendly, PDF & Email

തിരുവല്ല : അന്തർദേശീയ വനിതാദിനമായ മാർച്ച് എട്ടിന് പത്തനംതിട്ട ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. തൊഴിലിടങ്ങളിൽ നിന്ന് ഉൾപ്പെടെ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നൽകിക്കൊണ്ട് സർക്കാർ ആവിഷ്കരിച്ച് പോലീസ് വകുപ്പ് നടപ്പാക്കുന്ന ‘ നിർഭയ നിശ ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറുമണിക്ക് തിരുവല്ല യിൽ ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS നിർവഹിച്ചു. വിവിധ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലുള്ള വനിതകളും ഒത്തുചേർന്ന് നടത്തിയ രാത്രി നടത്തം ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഫ്ലാഗ് ഓഫ് ചെയ്തു. നിർഭയ നിശ’ പരിപാടിയുടെ ഭാഗമായി രാത്രികാലങ്ങളിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷിതത്വബോധം ഉറപ്പാക്കുന്നതിനും നിർഭയമായും സുരക്ഷിതമായും യാത്ര ചെയ്യുന്നതിനുമുള്ള എല്ലാ മുൻകരുതൽ നടപടികളും ജില്ലാ പോലീസ് സ്വീകരിക്കുന്നുണ്ട് എന്നും, അവ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *