ഷാർജ പുസ്തകോത്സവത്തിൽ അമാനുള്ള സാറും, “മരുഭൂമിയിലെ മറുജീവിതങ്ങൾ” പുസ്തകവും !!

Kerala Pathanamthitta Trivandrum

ഇലവുംതിട്ട – 22 വർഷം നീണ്ട എന്റെ പ്രവാസ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ട ഒരു നല്ല മനുഷ്യൻ. രാഷ്ട്രീയമായ വിലയിരുത്തലിൽ ഒരു നല്ല കമ്മ്യൂണിസ്റ്റ്. ഞങ്ങൾ അമാനുള്ള സാർ എന്ന് മാത്രമാണ് വിളിക്കാറുണ്ടായിരുന്നത്. ചിലരൊക്കെ അമാനിക്ക എന്നും. ജീവിതത്തിൽ ഇതുവരെ മുസ്ളീം ആയി ജനിച്ചുവെങ്കിലും പള്ളിയിൽ പോകാത്ത മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ). റംസാൻ കാലമാകുമ്പോൾ ഷാർജയിൽ നിന്ന് മറ്റെവിടേക്കെങ്കിലും രക്ഷപെട്ടിരുന്ന മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ). വിവാഹം കഴിക്കാനായി പത്രങ്ങളിൽ ജാതി, മത താൽപ്പര്യങ്ങൾ ഇല്ലാത്തവർ അപേക്ഷിക്കാം എന്ന് പരസ്യം കൊടുത്ത മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ). അപേക്ഷകൾ വന്നതിനു പലതിനും ക്ഷമ ചോദിച്ചുകൊണ്ട് അവർക്കെല്ലാം തയ്യൽ മിഷീൻ വാങ്ങി നൽകിയ മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ). അവസാനം തന്നെക്കാൾ വയസിൽ മുതിർന്ന ഈഴവ സ്ത്രീയെ ജീവിതത്തിൽ കൂടെ കൂട്ടിയ മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ). രണ്ടു ആണ്മക്കളാണ്. ഫാബിയനും, അമനും. ഇതാണ് ഞാൻ കണ്ട ഒരു നല്ല മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ).

ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പറും, ഷാർജ ഔദ്യോഗിക ഇടതുപക്ഷ സംഘടനയായ മാസിന്റെയും ഭാരവാഹിയും ഒക്കെയായിരുന്ന അമാനുള്ള സാറിന്റെ മൊബൈൽ നമ്പർ അക്കാലത്ത് യുഎഇ യിലെ എല്ലാ ജയിലിലുകളിലെയും ഭിത്തികളിൽ വരച്ചു ചേർക്കപ്പെട്ടിരുന്നു. മലയാളികൾ ആരെങ്കിലും ജയിലിലായാൽ അവർക്ക് പ്രയോജനപ്പെട്ടാലോ എന്ന് കരുതി പലരും ചെയ്തത്. അതെ.

പല കാരണങ്ങൾ കൊണ്ട് ഗൾഫ് രാജ്യത്തെ ജയിലിൽ ആകുന്നവർക്കും, തൊഴിലിൽ തട്ടിപ്പ് നേരിടുന്നവർക്കും, ഒറ്റപ്പെട്ടു പോകുന്നവർക്കും, വിസയില്ലാതെ രാജ്യം വിടാനാകാത്തവർക്കും ഒക്കെ ഒരേ ഒരു മെബൈൽ നമ്പറിൽ വിളിച്ചാൽ മതിയായിരുന്നു അതാണ് ഞാൻ പരിചയപ്പെട്ട അമാനുള്ള എന്ന നല്ല മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ). അദ്ദേഹം പ്രവാസ ലോകത്ത് നടന്ന വഴികളിലെ നിഴലുകളിലൂടെ “നേര് ” എന്ന ടെലിവിഷൻ പരിപാടിയുമായി എനിക്ക് നടക്കാൻ കഴിഞ്ഞത് കൊണ്ടാണ് ഞാൻ ഇത് കുറിക്കുന്നത്. ഞാൻ മനസിലാക്കിയ നല്ല മനുഷ്യൻ ( കമ്മ്യൂണിസ്റ്റ് ). അഭിനവ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇപ്പോൾ അദ്ദേഹം അനഭിമതനാണ്. സ്വതഹം നിലപാടുകൾ ഉള്ളതുകൊണ്ട് തന്നെ. ഇപ്പോൾ നാട്ടിൽ വക്കം കടക്കാവൂരിൽ വിശ്രമ ജീവിതത്തിൽ ആണെങ്കിലും യുക്തിവാദ പ്രസ്ഥാനങ്ങളിൽ അവിടെയും സജീവമാണ്. അദ്ദേഹം പ്രവാസ ജീവിതത്തിലൂടെ നടന്ന വഴികളിലെ കാഴ്ചകൾ ആണ് ഈ പുസ്തകം. പ്രവാസ ലോകത്തെക്കുറിച്ചു യാഥാർത്ഥ്യങ്ങൾ പഠിക്കാനും, മനസിലാക്കാനും വിദ്യാർത്ഥികൾക്ക് അടക്കം പഠന വിഷയമാക്കാവുന്ന പുസ്തകം.
അമാനുള്ള സാറിനു ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊണ്ട്,

@ ജിബു വിജയൻ, ഇലവുംതിട്ട

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *