ഇരട്ട സ്വർണ്ണത്തിളക്കത്തിൽ ഇലവുംതിട്ടക്കാരൻ പ്രണവ് ബാലു ; കപ്പിൾ ഡാൻസിൽ സ്വർണ്ണം പങ്കിട്ട ജുലെന ലിസ് തോമസും.

Pathanamthitta Sports
Print Friendly, PDF & Email

ഇലവുംതിട്ട – തൃശ്ശൂരിലെ മാളയിൽ വച്ച് നടന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കല മെഡലും നേടിയ പ്രണവ് ബാലു. ഇലവുംതിട്ട തറയിൽ സൂപ്പർമാർക്കറ്റ് ഉടമയായ ബാലുവിന്റെയും, ചൈതന്യയുടെയും മകനാണ്. മുമ്പും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്ന പ്രണവ് തുമ്പമൺ NSK international സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കപ്പിൽ ഡാൻസ് മത്സരത്തിൽ പ്രണവിനൊപ്പം കട്ടക്ക് കൂടെ നിന്ന് സ്വർണ്ണം കരസ്ഥമാക്കിയ ജുലെന ലിസ് തോമസ് വാഴമുട്ടം സ്വദേശികളായ തോമസ് പോളിന്റെയും, എലിസബത്ത് മേരി ഫിലിപ്പിന്റെയും മകളാണ്.

ഡിസംബറിൽ വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന നടക്കുന്ന ദേശീയ മത്സരത്തിലേക്ക് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതും നാടിനു അഭിമാനകരം തന്നെ. ലോക ചാമ്പ്യനായ അഭിജിത് അമൽരാജിന്റെ കിഴിലാണ് ഇരുവരും പരിശീലിക്കുന്നത്. ദേശീയ തലത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് കഴിയട്ടെ. ഇവർക്കൊപ്പം എല്ലാ പിന്തുണയുമായി കൂടെ നിൽക്കുന്ന മാതാപിതാക്കൾക്കും സല്യൂട്ട്. !!
Pranav Balu. – Solo dance – Gold , Couple Dance – Gold , Free skating – Silver , Figure – Bronce

ബാലുവിനൊപ്പം ലോകചാമ്പ്യനായ അഭിജിത്ത് അമൽ രാജ്, ചെന്നൈ സ്വദേശിനിയായ വക്കാസിയയും. ഇരുവരും സൗത്ത് കൊറിയയിൽ വെച്ച് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കപ്പിൾഡാൻസിൽ ഗോൾഡ് മെഡൽ നേടിയവരാണ്. വക്കാസിയയും അഭിജിത്തിന്റെ സ്ക്കേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്താറുള്ളപ്പോൾ കുട്ടികളെ പരിശീലിപ്പിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *