ചിൽഡ്രൻസ് ഹോമിൽ എഡ്യൂക്കേറ്റർ ഒഴിവ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വനിത ശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിലെ വയലത്തലയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റർ തസ്തികയിൽ പ്രതിമാസം 10000 രൂപ നിരക്കിൽ ഒരു അധ്യയന വർഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ പരിസരവാസികളായ ഉദ്യോഗാർഥികളിൽ നിന്നും അഭിമുഖം നടത്തും.യോഗ്യത : ബിഎഡ്. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ 24 ന് രാവിലെ 11 ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് വയലത്തല പത്തനംതിട്ട സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
ഫോൺ : 9744034909.

Leave a Reply

Your email address will not be published. Required fields are marked *