ലക്ഷ്മി പ്രീയക്ക്‌ കരുതലൊരുക്കാൻ ഗ്രാമം ഒരുമിക്കുന്നു. നവംബർ 2,3 തീയതികളിൽ ഭവന സന്ദർശനവും സഹായനിധി ശേഖരണവും.

Kerala Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – നിർദ്ധനയായ പെൺകുട്ടി, വാര്യാപുരം വേലൻപറമ്പിൽ ലക്ഷ്മി പ്രീയയുടെ കരൾ മാറ്റി വെയ്ക്കൽ ശാസ്ത്രക്രീയക്ക്‌ പണം കണ്ടെത്താൻ ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു. നവംബർ 2, 3 തീയതി കളിൽ ഇലന്തൂരിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ധനശേഖരണം നടത്താൻ ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ജനകീയ കൂട്ടായ്മാ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ധനശേഖരണത്തിൽ കുടുംബശ്രീ, ഹരിത കർമ്മസേന, അംഗൻവാടി, ആശാപ്രവർത്തകർ, വിവിധ രാഷ്ട്രീയ, സമുദായിക, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കു ചേരും.

ഗ്രാമപഞ്ചായത്ത് മെമ്പർ അദ്ധ്യക്ഷനായി ഓരോ വാർഡിലും കമ്മിറ്റികളും ഗ്രൂപ്പുകളും രൂപീകരിക്കും. ഓരോ വാർഡിലും താഴെപ്പ റയുന്നവർ കൺവീനർ മാരായി പ്രവർത്തിക്കും.

1. മഞ്ജു വിനോദ്, 2 വി. ജി. ഗോപി, 3. ജിജി ഓലിക്കൽ, 4. സുനിത അനിൽ, 5. റാണി ഗോപകുമാർ, 6. സുമേഷ് കുത്തുകല്ലുങ്കൽ, 7. സിനു എബ്രഹാം, 8. ഷിജിൻ കെ. മാത്യു, 9. ഗിരിജാ വിജയൻ, 10. എസ്. സുധി രാജ്, 11.ശശിഭൂഷൻ, 12. ജോഷ്വാ സാമുവൽ, 13. സാംസൺ തെക്കേതിൽ.

വിവിധ സ്കൂളുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവ ധനശേഖരണത്തിനായി പ്രത്യേക പ്രോഗ്രാമുകൾ ഒരുക്കും. 50 ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടി വരുന്നത്. മഹിളാ അസോസിയേഷൻ, ഇലന്തൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി, കാരംവേലി എസ്. എൻ. ഡി. പി ഹയർ സെക്കണ്ടറി സ്കൂളുകൾ തുടങ്ങിയവ ഈ പ്രവർത്തനത്തിൽ പങ്കു ചേരുമെന്ന് യോഗത്തിൽ അറിയിച്ചു. കൂടുതൽ സ്കൂളുകളെയും സംഘ ടനകളെയും പ്രവർത്തനത്തിൽ പങ്കു ചേർക്കും. ഭവന സന്ദർശ നത്തിന് മുൻപ് പ്രത്യേക രസീത് ബുക്കുകളും അഭ്യർത്ഥനയും തയാറാക്കി ലഭ്യമാക്കും. ചികിത്സാ ധനശേഖണത്തിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയിൽ യോഗം സംതൃപ്തി രേഖ പ്പെടുത്തി. 10 ലക്ഷം രൂപ ഇതുവരെ കുട്ടിയുടെ അക്കൗണ്ടിൽ ലഭിച്ചു. വാര്യാപുരത്തെ ഓട്ടോ റിക്ഷാ തൊഴിലാളികൾ നടത്തിയ കാരുണ്യ യാത്രയിലൂടെ 1.30 ലക്ഷം രൂപാ സമാഹരിച്ചു. നേതൃത്വം നൽകിയവരെ യോഗം അഭിനന്ദിച്ചു.

യോഗത്തിൽ ജനകീയ സമിതി പ്രസിഡന്റ്‌ എം. ബി. സത്യൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജയശ്രീ മനോജ്‌ ഉദ്ഘാടനം ചെയ്തു. ജനകീയ സമതി ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ സ്വാഗതം ആശംസിച്ചു. കൺവീനർ സാം മാത്യു ചികിത്സാ പുരോഗതിയും ധനശഖരണ പ്രവർത്തനങ്ങളും വിശ ദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വിൻസൻ തോമസ് ചിറ ക്കാലാ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്സ്‌, അംഗങ്ങളായ സജി തെക്കുംകര, പി. എം ജോൺസൻ, കെ. പി. മുകുന്ദൻ, മേഴ്‌സി മാത്യു, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, ജനകീയ സമിതി ഭാരവാഹികളായ സാലമ്മ ബിജി വർഗീസ്, സാബു സാമൂവൽ, എം. ആർ. സുനിൽ, എം. ജി. മനോജ്‌, തോമസ് വർഗീസ്, വിവിധ സംഘടനാ പ്രതിനിധികളായ ബി.ജയകുമാർ, ശോഭ അജിത്, സലിജ ടീച്ചർ, ഇലന്തൂർ ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. ടി. സുജ, തുടങ്ങിയവർ പ്രസംഗിച്ചു.

Lakshmi priya

Kerala grameen bank, Account നമ്പർ. 40675101029190

ifsc KLGB 0040675

സാം ചെമ്പകത്തിൽ ( ജനറൽ സെക്രട്ടറി9946783181 )

Leave a Reply

Your email address will not be published. Required fields are marked *