കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവായി ; ഭയപ്പാടിൽ കോന്നി മലയോര നിവാസികൾ

Kerala Pathanamthitta
Print Friendly, PDF & Email

കോ​ന്നി – അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം അ​ക്ക​ര​കാ​ലാ​പ​ടി​യി​ൽ കാ​ട്ടാ​ന​കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണു സം​ഭ​വം. വിളയിൽ പടിഞ്ഞാറ്റേതിൽ ഓമനകുട്ടൻ, അ​ക്ക​ര​കാ​ലാ​പ​ടി ചെ​റി​യാ​ൻ വ​ർ​ഗീ​സ്, തു​മ​ര​പ​റ​മ്പി​ൽ വി​ജ​യ​ൻ, സ​ഹ​ദേ​വ​ൻ, സു​ഗ​ത​ൻ മു​തി​യാ​മ​ണ്ണി​ൽ, ഇ​ട​ത്ത​റ​യി​ൽ ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. രാ​ത്രി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യി​ലെ വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ശ​ബ്ദം കേ​ട്ടു വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ​ക്കു​ല​ക​ൾ അ​ട​ക്കം നശിപ്പിക്ക​പ്പെ​ട്ട​തോ​ടെ എടുത്ത കാർഷിക വാ​യ്പ എ​ങ്ങ​നെ തി​രി​ച്ച​ട​ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

കാ​ട്ടാ​ന​യെ കൂ​ടാ​തെ റാന്നി അടക്കമുള്ള മലയോര മേഖലകളിൽ കു​ര​ങ്ങും മ​യി​ലും കാട്ടുപന്നിയും ഒക്കെ ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​കു​ന്നു​ണ്ട്. വനാതിർത്തി​ക​ളി​ൽ സോളാർ വേ​ലി​ക​ൾ ഇല്ലാത്തതും, കാ​ട്ടാ​ന ശ​ല്യം വ​ർ​ദ്ധി​ക്കാ​ൻ കാ​ര​ണ​മാ​യി. അ​രു​വാ​പ്പു​ലം, ക​ല്ലേ​ലി ഭാ​ഗ​ത്ത് കാ​ല​ങ്ങ​ളാ​യി തുടരു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ഇതുവരെ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ക്ക​ര​കാ​ലാ​പ​ടി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന എത്തി​യ​തോ​ടെ വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി. വന്യമൃഗങ്ങൾ നാട്ടിലേക്കും ഇറങ്ങിയതോടെ ഭ​യ​ത്തി​ലാ​ണ് പത്തനംതിട്ടയിലെ മലയോര നിവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *