എടത്വ: ഉന്നതവിജയം നേടി വിദ്യാർത്ഥികൾ മുഖ്യധാരയിലേക്ക് കടന്നു വരണമെന്ന് പച്ചയിൽ സന്ദീപ്. അതുവഴി സമുദായ ഉന്നമനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻറെ നേതൃത്വത്തിൽ ഈ വർഷംത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ശ്രീനാരായണ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ 10 ന് യൂണിയൻ ഹാളിൽ വച്ച് നടന്ന യോഗത്തിന് യൂണിയൻ കൺവീനർ അഡ്വ: പി. സുപ്രമോദ് അധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട് സ്വാഗതം ആശംസിച്ചു ,സിമ്മി ജിജി മുഖ്യ പ്രഭാഷണം നടത്തി,ഉമേഷ് കൊപ്പാറ,യൂണിയൻ യുത്ത്മൂവ്മെന്റ് ചെയർമാൻ ഉണ്ണി ഹരിദാസ്,വൈസ് പ്രസിഡൻറ് കവീൻ കടമാട്, കൺവീനർ സുചിത്ര രാജേന്ദ്രൻ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീജ രാജേഷ്,യൂണിയൻ മൈക്രോഫിനാൻസ് കോർഡിനേറ്റർമാരായ വിമല പ്രസന്നൻ , സുജി സന്തോഷ്,യൂണിയൻ സൈബർസേന ചെയർമാൻ പിയുഷ് പ്രസന്നൻ,കൺവീനർ സുജിത്ത് മോഹനൻ,യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ബ്രിജിത്ത് ലാൽ, ,കമാരി സംഘം കോർഡിനേറ്റർ സുജ ഷാജി എന്നിവർ സംസാരിച്ചു. യൂണിയൻ പരിധിയിലെ നൂറോളം വിദ്യാർഥികൾക്കാണ് അവാർഡ് നൽകിയത്.

What do you feel about this post?
Like
Love
Happy
Haha
Sad

