പി.എം ശ്രീയിൽ ഒപ്പിടാമെന്ന് 2024ൽ തന്നെ കേരളം ഉറപ്പ് നൽകിയെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ

India Kerala

ന്യൂഡൽഹി – പുറത്തു വരുന്ന വിവരങ്ങൾ ചിലരെയെങ്കിലും ഞെട്ടിക്കുന്നത്. കേന്ദ്ര സർക്കാറിൻറെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പി.എം ശ്രീ’ പദ്ധതിയിൽ ഒപ്പിടാമെന്ന് 2024ൽ തന്നെ കേരളം ഉറപ്പ് നൽകിയെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടാമെന്ന് 2024 മാർച്ചിൽ കേരള സർക്കാർ നൽകിയിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷമാണ് ഒപ്പുവെക്കലിലേക്ക് എത്തിയതെന്നും കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.

തുടക്കം മുതലേ പി.എം ശ്രീ പദ്ധതിയെ എതിർക്കുകയാണെന്നും സംസ്ഥാനത്ത് സംഘി പദ്ധതി നടപ്പാക്കില്ലെന്നുമുള്ള പിണറായി സർക്കാറിൻറെയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും പ്രഖ്യാപനമാണ് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയുടെ വെളിപ്പെടുത്തോടെ പൊളിഞ്ഞത്. എന്നാൽ ‘പി.എം ശ്രീ’ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ മുതൽ കേരളത്തിൽ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി.പി.ഐ പ്രഖ്യാപിച്ചിരുന്നത്.

ദേശീയ തലത്തിൽ പാഠ്യപദ്ധതി ഏകീകരണം വേണമെന്നതാണ് കേന്ദ്ര സർക്കാറിൻറെ താൽപര്യം. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അതേപ്പടി നടപ്പാക്കണമെന്ന് നിർബന്ധമില്ല. കരിക്കുലവും പാഠപുസ്തകവും സംസ്ഥാനത്തിന് തീരുമാനിക്കാം. എൻ.ഇ.പി ഒരു മാതൃക മാത്രമാണ്. പി.എം ശ്രീയിൽ കേരളം പോലുള്ള സംസ്ഥാനം ഒപ്പിട്ടത് വലിയ നേട്ടമാണ്. കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, പി.​എം ശ്രീ​യിൽ ഒപ്പുവെച്ചതോടെ ഇടതുമു​ന്ന​ണി​യി​​ലുണ്ടായ പൊ​ട്ടി​ത്തെ​റി പരിഹരിക്കാനുള്ള സി.പി.എം അനുനയ നീക്കങ്ങൾ ഇതുവരെയും പരിഹാരം കണ്ടിട്ടില്ല. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​നു​ര​ഞ്​​ജ​ന​ത്തി​നാ​യി സി.​പി.​എം എം.​എ​ൻ സ്മാ​ര​ക​ത്തി​ലേ​ക്ക്​ അ​യ​​ച്ചെ​ങ്കി​ലും സി.​പി.​ഐ അ​തൃ​പ്തി​യും അ​മ​ർ​ഷ​വും ആ​വ​ർ​ത്തി​ച്ചു. ത​ങ്ങ​ൾ ഒ​ത്തു​തീ​ർ​പ്പു​ക​ൾ​ക്കി​ല്ലെ​ന്ന്​ സി.​പി.​ഐ നേ​തൃ​ത്വം ക​ട്ടാ​യം പ​റ​ഞ്ഞു. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ധാ​ര​ണാ​പ​ത്ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച​തി​നൊ​പ്പം ഇ​നി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ സി.​പി.​എം ആ​ണെ​ന്ന്​ കൂ​ടി വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ഫ​ല​ത്തി​ൽ പ​തി​വ് ശൈ​ലി​യി​ലെ സി.​പി.​എം അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ​ക്ക്​ ചെ​വി ​കൊ​ടു​ക്കാ​നോ വ​ഴ​ങ്ങാ​നോ ഇ​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും സി.​പി.​​ഐ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്തം. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നൊ​പ്പം ത​ങ്ങ​ളു​ടെ മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്ക​ല​ട​ക്കം നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​യി തി​ങ്ക​ളാ​ഴ്​​ച സി.​പി.​ഐ എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗം ചേ​രാ​നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പ്ര​ശ്​​നം എ​ങ്ങ​നെ ത​ണു​പ്പി​ക്ക​ണ​മെ​ന്ന​തി​ൽ ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്​ സി.​പി.​എം.

ഒമാൻ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ കയ്യിൽ ഈ പ്രതിഷേധമൊക്കെ തണുപ്പിക്കാനുള്ള മറുമരുന്ന് ഉണ്ടാകുമോ എന്ന കണ്ടറിയാം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *