കോൺഗ്രസ് ഇടപ്പരിയാരം വാർഡ് കൺവൻഷൻ മണ്ഡലം പ്രസിഡൻ്റ് കെ. പി.മുകുന്ദൻ ഉത്‌ഘാടനം ചെയ്തു. ശ്രീകലാ റെജി.അദ്ധ്യക്ഷത വഹിച്ചു. മാസങ്ങളായി തകർന്ന് കിടക്കുന്ന കൊല്ലൻപാറ റോഡ് കാൽനട യാത്രക്കാർക്കും,വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാതായിരിക്കുന്നു.രോഗികളെ ഈ റോഡിൽ കൂടി കൊണ്ടു പോകാൻ കഴിയാതായിരിക്കുന്നു.ഇടപ്പരിയാരം റോഡും തകർന്ന് കുഴികൾ ആയി യാത്രക്കാർ ദുരിതത്തിലായിരിക്കുന്നു. അടിയത്തിരമായി ഈ റോഡുകൾ റീടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് കോൺഗ്രസ് വാർഡ് യോഗം ആവശ്യപ്പെട്ടു.
ഗാന്ധി ദർശൻ വേദിയുടേയും,ജവാഹർ ബാല മഞ്ചിൻ്റേയും ജില്ലാ ചെയർമാൻ കെ.ജി.റെജി മുഖ്യ പ്രഭാഷണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്‌സി മാത്യു, കോൺ ബ്ലോക്ക് ജനറൽ സെക്രട്ടറി മനോഷ്കുമാർ, മണ്ഡലം വൈസ്.പ്രസിഡൻ്റൻമാരായ ഗോപിനാഥൻ നായർ ,പി.എൻ.രഘുനന്ദൻ, ജനറൽ സെക്രട്ടറി ഷിജിൻ കെ.മാത്യൂ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുമതി സുരേഷ്, മണ്ഡലം ചെയർപേഴ്‌സൺ സതീ ഗിരീഷ്, ബൂത്ത് പ്രസിഡൻ്റ് സുനിൽ കെ.ബി, വർഗീസ് ജോർജ്ജ്, ദാമോദരൻ കെ. പി., രാജേന്ദ്രൻ എം.എസ്., ഗീതാകുമാരി എം.ജി,ഉഷാ രാജൻ, സാലി സജി, മധു എന്നിവർ പ്രസംഗിച്ചു.
ഇടപ്പരിയാരം ആറാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കെ.ജി.റെജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിയ്ക്കണമെന്ന് വാർഡ് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

ഫോട്ടോ ക്യാപ്ഷൻ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടപ്പരിയാരം വാർഡ് യോഗം മണ്ഡലം പ്രസിഡൻ്റ് കെ. പി.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

