പത്തനംതിട്ട – ശബരിമല തിർത്ഥാടനത്തോടനുബന്ധിച്ച് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ സുരക്ഷ യാത്ര സംഘടിപ്പിച്ചു. നിലയ്ക്കലിൽ നിന്ന് സന്നിധാനം വരെ സുരക്ഷാക്രമീകരണം വിലയിരുത്തി. വഴിയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ ജില്ലാ കലക്ടർ നിർദേശിച്ചു. മുന്നറിയിപ്പ് ബോർഡുകൾ അതാത് സ്ഥലങ്ങളിൽ ഉറപ്പാക്കണം. ആവശ്യമെങ്കിൽ പുതിയ ബോർഡുകൾ സ്ഥാപിക്കണം. വഴിയരികിലെ മരത്തടികൾ അടിയന്തരമായി മാറ്റണം. തദേശ- വനം വകുപ്പിന്റെ നേതൃത്വത്തിൽ വഴിയിലെ കാട് വെട്ടി തെളിക്കും. ശബരിമല പാതയിൽ തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. റോഡുകളിൽ ആവശ്യമെങ്കിൽ പുതിയ ബാരിക്കേഡുകൾ സ്ഥാപിച്ച് അപകടരഹിതമായ സാഹചര്യം സൃഷ്ടിക്കാനും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, റാന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഡെപ്യൂട്ടി കല്കർ ആർ രാജലക്ഷ്മി തുടങ്ങിയവർ സുരക്ഷ യാത്രയിൽ പങ്കെടുത്തു.

ചിത്രം : ശബരിമല
ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ ശബരിമല പാതയിലെ സുരക്ഷാക്രമീകരണം വിലയിരുത്തുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

