പന്തളം – വികസന സദസിന് മുന്നോടിയായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിത്ര പ്രദർശനം ശ്രദ്ധേയമായി. പഞ്ചായത്തിന്റെ അഞ്ചു വർഷത്തെ ഭരണ നേട്ടം അക്കമിട്ട് നിരത്തിയ ചിത്ര പ്രദർശനം തദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി രാജേഷ് കുമാറും വികസന സദസിന് മുന്നോടിയായി നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേൽ അധ്യക്ഷയായി. സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ, ആരോഗ്യ മേഖലയിൽ നടപ്പാക്കിയ ആർദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, മാലിന്യ നിർമാർജനവും ഹരിത സംസ്‌കാരവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഹരിത കേരളം മിഷൻ തുടങ്ങിയവയിലൂടെ കൈവരിച്ച നേട്ടം പ്രദർശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധര പണിക്കർ, പ്രിയ ജ്യോതികുമാർ, എൻ കെ ശ്രീകുമാർ, സെക്രട്ടറി സി എസ് കൃഷ്ണ കുമാർ, കൃഷി ഓഫീസർ സി ലാലി, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനം വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വികസന സദസ് സംഘടിപ്പിക്കുന്നത്.

ചിത്രം : പന്തളം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിത്ര പ്രദർശനം തദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചിത്രം : എക്‌സിബിഷൻ
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിത്ര പ്രദർശനം
What do you feel about this post?
Like
Love
Happy
Haha
Sad

