പത്തനംതിട്ട – ജില്ലയിലെ യുപി വിഭാഗത്തിലെ ഗണിത അദ്ധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് നിർവ്വഹിച്ചു. പന്തളം ബി.ആര്‍.സി യില്‍ നടന്ന പരിശീലനത്തില്‍ 11 സബ് ജില്ലയില്‍ നിന്നും എത്തിയ അദ്ധ്യാപകര്‍ പങ്കെടുത്തു. ഇവരുടെ നേത്യത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും ക്ലസ്റ്റര്‍ പരിശീലനം നല്‍കും . സംസ്ഥാന തലത്തില്‍ പരിശീലനം നേടിയ ബിനു കെ സാം , അനൂപ് ജോണ്‍ , കെ.ദീപു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പന്തളം ഉപജില്ലാ തല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീലത, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ പ്രകാശ് കുമാര്‍, എച്ച്എം ഫോറം കണ്‍വീനര്‍ സാബിറാ ബീവി, ഷാദം തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

