ഇലന്തൂർ ; തെക്കേവീട്ടിൽ ബാലകൃഷ്ണൻ നായർ (65 വയസ്സ്) കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലാ സ്ക്യൂബാ ടീം എത്തി കനാലിൽ നിന്നു മൃതദേഹം മുങ്ങിയെടുക്കുകയും ചെയ്തു. കനാലിൽ ഉദ്ദേശം രണ്ടര മീറ്റർ ആഴത്തിൽ വെള്ളവും ശക്തമായ അടിയൊഴുക്കും ഉണ്ടായിരുന്നു. വെള്ളത്തിൽ Anchor set ചെയ്ത് , സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി.രമേശ് കുമാർ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ജിത്തു.ബി എന്നിവർ റോപ്പിൻ്റെ സഹായത്തോടെ കനാലിൽ ഇറങ്ങുകയും ഫ്രീ ഡൈവ് ചെയ്ത് മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് സ്ക്യൂബാ ടീം അംഗങ്ങളായ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ സാബിർ.N, അഭിലാഷ്.M എന്നിവരുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിക്കുകയും ചെയ്തു. വിഷൻ ഉണ്ടായിരുന്നു. ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ വൈഷ്ണവ്, ആദർശ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൃതദേഹം സേനയുടെ ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

