ആരോഗ്യ ബോധവൽക്കരണ പഠന സമ്മേളനം

Health Pathanamthitta
Print Friendly, PDF & Email

കല്ലൂപ്പാറ – സെൻ്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ “ജീവിതശൈലിരോഗങ്ങൾ, പ്രതിവിധികൾ”എന്ന വിഷയത്തിൽ ബോധവൽക്കരണ പഠനസമ്മേളനം സംഘടിപ്പിച്ചു. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന പഠന സമ്മേളനത്തിൽ വികാരി റവ റ്റി എസ് ജോസ് അധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് ഡയറക്ടറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ: സംഗീത ജിതിൻ തന്റെ ക്ളാസിൽ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ മുതലായവ ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ വിശ്രമം എന്നിവയിലൂടെ പ്രതിരോധിക്കുവാൻ സാധിക്കും എന്ന് പറഞ്ഞു. സീനയർ വൈദീകൻ റവ പി ഇ മാത്യു ആശംസകൾ നേർന്നു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോയുടെ നേതൃത്വത്തിൽ ഉള്ള ടീം പഠന സമ്മേളനത്തിന് നേതൃത്വം നൽകി

@ ബിജു നൈനാൻ മരുതുക്കുന്നേൽ

Leave a Reply

Your email address will not be published. Required fields are marked *