ഊട്ടുപാറ ബഥേൽ മാർത്തോമ്മാ ഇടവകയുടെ ജൂബിലി ആഘോഷം

Kerala Pathanamthitta

കോന്നി : ഊട്ടുപാറ ബഥേൽ മാർത്തോമ്മാ ഇടവകയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഇടവക ദിനവും അതിനോട് അനുബന്ധിച്ചുള്ള കുടുംബ സംഗമവും നടത്തപ്പെട്ടു. മാർത്തോമ്മാ സഭ മുൻ സഭാ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്പ് ഇടവക ദിന പ്രത്യേക ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും നേതൃത്വം നൽകി l. കുടുംബസംഗമത്തിനു പ്രശസ്ത സൈക്കോളജിസ്റ്റും കൗൺസിലറുമായ ശ്രീമതി. ഗ്രേസ് ലാൽ നേതൃത്വം നൽകി. ഇടവക വികാരി റവ. രാജീവ്‌ ദാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ജോർജ് വർഗീസ്, റവ. ഡോ. ജോർജ് മാത്യു, റവ. എൽവിൻ ചെറിയാൻ എബ്രഹാം, ഇടവക വൈസ് പ്രസിഡന്റ് ശ്രീ ഫിലിപ്പോസ് ദാനിയേൽ, സെക്രട്ടറി റോയ് തോമസ്, ട്രസ്‌റ്റിമാരായ മത്തായി തോമസ്, ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു. കുടുംബ ജീവിതത്തിൽ 50 വയസ് പൂർത്തിയാക്കിയ പുതുപ്പറമ്പിൽ ശ്രീ. പി റ്റി വർഗീസ്, ശ്രീമതി. ഗ്രേസി വർഗീസ് എന്നിവരെ ആദരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *